6 ജിബി റാം സ്മാര്‍ട്ട്ഫോണ്‍ വരുന്നു

10:12am
26/2/2016
download (4)
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് റാം കുറവാണെന്നുള്ളത്. റാം കുറവായതിനാല്‍ ഫോണ്‍ സ്ലോ ആകുന്നത് ഒരു വലിയ പ്രശ്നമാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ. ആറ് ജിബി റാം ഉള്ള സമാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി
എക്സ് പ്ലേ 5 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ മാര്‍ച്ച് 1 ന് പുറത്തിറങ്ങും. സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. നിലവില്‍ നാല് ജിബി റാം വരെയുള്ള ഫോണുകളാണ് വിപണിയിലുള്ളത്. 16 എം.പി പിന്‍ ക്യാമറയും എട്ട് എം.പി മുന്‍ ക്യാമറയും ഫോണിനുണ്ട്. 4,300 എം.എ.എച്ച് ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്.