64 ദിവസത്തിനുള്ളില്‍ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ട്രംപ്

07:44 pm 27/3/2017

– പി.പി. ചെറിയാന്‍
Newsimg1_45682635
വാഷിങ്ടന്‍:ഒബാമ കെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാ ണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളില്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ബില്‍ പിന്‍വലിച്ചതിനെക്കു റിച്ച് ആദ്യമായി ഓവല്‍ ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

പ്രസിഡന്റായി അധികാരമേറ്റെടുത്താല്‍ ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ റിപ്പബ്ലിക്കന്‍ ലോ മേക്കേഴ്സ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നിറവേറ്റപ്പെട്ടുവെങ്കിലും.ബില്‍ പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും ഹൗസ് ഫ്രീഡം കോക്കസ് കണ്‍സര്‍വേറ്റീവ്സിന്റേയും നീക്കം ട്രംപിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വിഫലമായി.

ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നു. ഭിന്നത ഒഴിവാക്കുവാന്‍ കഴിഞ്ഞു എന്നതായിരുന്നു ട്രംപിന്റെ വിജയം.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഒരുവിധത്തിലും ട്രൂമ്പ് കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

ഒബാമ കെയര്‍ മരിച്ചുകൊണ്ടിരിക്കയാണ്. താമസം വിന ഇതിന്റെ പതനം പൂര്‍ത്തിയാകും. ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടു വന്ന ബില്‍ പിന്തുണയ്ക്കാതിരുന്നതിന് ഡമോക്രാറ്റുകളാണ് ഉത്തരവാദികള്‍ എന്ന് ട്രംപ് ആരോപിച്ചു. ബില്‍ പാസ്സാക്കുന്നതിന് റിപ്പബ്ലിക്കന്‍സിന്റെ വോട്ട് മാത്രം പോരാ ഡമോക്രാറ്റുകളുടേയും വോട്ട് ആവശ്യമാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലീഡര്‍ പോള്‍ റയാന്‍ പ്രസിഡന്റിന്റെ അനുവാദത്തോടെ ബില്‍ തല്ക്കാലം പിന്‍വലിക്കുന്നതായി കോണ്‍ഗ്രസിനെ അറിയിച്ചത്. ഹെല്‍ത്ത് കെയര്‍ ബില്ലിനെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടത്തുമെന്നു താമസം വിന ഭേദഗതികളോടെ ബില്‍ വീണ്ടും സഭയില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.