69-കാരന്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു

07:55 pm 7/3/2017

– പി.പി.ചെറിയാന്‍
Newsimg1_92532099
ന്യൂയോര്‍ക്ക്: കുടുംബ വഴക്കിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള അറുപത്തി ഒമ്പതുകാരന്‍ അന്റോണിയൊ ഭാര്യ എലിസബത്തിനെ (48) ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. ദേഹമാസകലം തീ പടര്‍ന്ന് യുവതി പിന്നീട് ആശുപത്രിയില്‍ മരിച്ചു.മാര്‍ച്ച് 4 ശനിയാഴ്ചയായിരുന്നു ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും തീ ആളി പടരുന്നത്.

സമീപവാസിയുടെ ദൃഷ്ടിയില്‍ പെട്ടത് ഓടിയെത്തിയ ഇയ്യാള്‍ ഷാളുപയോഗിച്ച് സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ പാഞ്ഞെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഗുരുതരാവസ്ഥയിലായിരുന്ന എലിസബത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവ് തന്റെ ദേഹത്തിലേക്ക് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്ന് ഭാര്യ പോലീസില്‍ മൊഴി നല്‍കി.

അന്റോണിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെ കൗണ്ടി ജയിലില്‍ അടച്ചു ജാമ്യം നിഷേധിച്ചിട്ടുണ്ട്.