08:11 am 4/5/2017
ന്യൂഡൽഹി: 2005-2014 കാലഘട്ടത്തിൽ 770 ബില്ല്യൺ ഡോളർ കള്ളപ്പണം ഇന്ത്യയിൽ എത്തിയതായി റിപ്പോർട്ട്. ഗ്ലോബൽ ഫിനാൻഷ്യൽ ഇന്റഗ്രിറ്റി(ജിഎഫ്ഐ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ165 ബില്ല്യൺ ഡോളർ ഇന്ത്യയിൽ നിന്നു പോയി. 2014-ൽ മാത്രം 101 ബില്ല്യൺ യുഎസ് ഡോളർ രാജ്യത്ത് എത്തുകയും 23 ബില്ല്യൺ തിരിച്ചു പോകുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ മൊത്തവ്യാപാരത്തിന്റെ 14 ശതമാനമാത്തോളമാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് എന്ന് ജിഎഫ്ഐ വിലയിരുത്തി. വിദേശത്തുനിന്നു രാജ്യത്തിനുള്ളിലും അനിധികൃതമായി ഉണ്ടാകുന്ന പണത്തിന്റെ ഒഴുക്ക് തടയാൻ സർക്കാർ കാര്യക്ഷമായി ശ്രമിക്കുന്നില്ലെന്നാന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.