8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു.

01:48 pm 4/4/2017

രാമേശ്വരം: തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ മാർച്ച് 21നും 26നും ഇടയിൽ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിൽ എടുത്ത 38 മത്സ്യത്തൊഴിലാളികളിൽ പെട്ടവരെയാണ് വിട്ടയയ്ക്കുന്നത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യക്ക് കൈമാറും.

മാർച്ച് 21ന് കച്ചിതീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന പത്തു പേരെ ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിൽ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം നാഗപട്ടണം, രാമേശ്വരം ജില്ലകളിൽ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെയും മാർച്ച് 26ന് പുതുക്കോട്ട ജില്ലയിൽ നിന്നുള്ള 12 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്ക കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.