Default title

കുമ്മനം രാജശേഖരന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

01:26pm
05/02/2016
is
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസുമായി ബി.ജെ.പി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശഖരന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ 15ന് ശേഷം നടത്തുമെന്നും കുമ്മനം അറിയിച്ചു.