12:20 pm 09/12/2016

ചെന്നൈ: പി.ഡബ്ളിയു.ഡി കോൺട്രാക്ടർമാരുടെ വീട് റെയ്ഡ് ചെയ്ത ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 90 കോടി രൂപയും 100 കിലോ സ്വർണവും. ചെന്നൈയിൽ മണൽ മാഫിയയുമായി ബന്ധമുള്ള കോൺട്രാക്ടർമാരുടെ വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് പണവും സ്വർണവും കണ്ടെത്തിയത്.
റെയ്ഡിൽ പിടിച്ചെടുത്തതിൽ എട്ട് കോടി രൂപയുടെ പുതിയ നോട്ടുകളായിരുന്നു. 65 കോടി രൂപയുടെ പഴയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കിലോ തൂക്കമുള്ള കട്ടികളായാണ് 100 കിലോസ്വർണം സൂക്ഷിച്ചിരുന്നത്. 28 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
