എൻ.​ഐ ഉദ്യോഗസ്ഥന്റെ കൊല: പ്രതി അറസ്​റ്റിൽ

11:21 AM 28/06/2016
images (3)
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻ.​െഎ.എ) ഉദ്യോഗസ്ഥനായ തൻസീൽ അഹ്​മദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുനീർ പിടിയിൽ. ഉത്തർപ്രദേശ്​ പ്രത്യേക ദൗത്യസേനയാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

ഏപ്രില്‍ മൂന്നിനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സീൽ അഹ്​മദ്​ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ജന്മനാടായ ഉത്തര്‍ പ്രദേശിലെ ബിജ്നോറില്‍ ഭാര്യക്കും മക്കൾക്കുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോഴാണ് സംഘം തൻസീൽ അഹ്​മദിനെ വെടിവെച്ച്​ കൊലപ്പെടുത്തിയത്​. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്​സ്​(ബി.എസ്​.എഫ്​) ഉദ്യോഗസ്ഥനായിരുന്ന തന്‍സീല്‍ ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയില്‍ ജോലിചെയ്യുകയായിരുന്നു. പത്താൻകോട്ട്​ ഭീകരാക്രമണം അന്വേഷിക്കുന്ന എൻ.ഐ എ സംഘത്തിൽ അംഗമായിരുന്നു.