08:17am 02/7/2016
ജോണ്‍സ് പി മാത്യൂസ്
ഡാളസ് : അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തകോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി സി എന്‍ എ കെ തുടക്കമായി. ജൂണ്‍ 30 ന് ഡാളസ്സിലെ അഡിസണ്‍ സിറ്റിയിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വൈകിട്ടു 6:30 ന് തുടങ്ങിയ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റെവ. ഷാജി കെ ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിനം ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 11 മണിയോടുകൂടി ഓണ്‍ സൈറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. റെവ. ഡോ. ബി. വര്‍ഗീസ്സ്, റെവ. പി സി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. ബ്ര. ബ്ലെസ്സണ്‍ മേമന സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ ടീമിന്റെ ആരാധന ഗാനങ്ങള്‍ ഹൃദ്യത ഉണര്‍ത്തി.
വാര്‍ത്ത: ജോണ്‍സ് പി മാത്യൂസ് ( നാഷണല്‍ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍)