08:22am 02/7/2016
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലങ്കര ക്നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്നാനായ കുടുംബ സംഗമം വളരെ വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ വച്ചു നടത്തുന്നതാണ്.
സാംസ്കാരിക സമ്മേളനം, കലാമത്സരങ്ങള്‍, കുടുംബവേദി, വാര്‍ഷിക സംഗമം, കുട്ടിക്കൂട്ടം, റിട്ടയര്‍മെന്റ് പ്ലാനിംഗ്, യുവജനങ്ങള്ക്കുവേണ്ട് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, ഡെലവെയര്‍ ട്യൂബിംഗ്, കായിക മത്സരങ്ങള്‍, യുവപ്രതിഭകളെ ആദരിക്കല്‍ എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
വിജ്ഞാനപ്രദമായ ക്ലാസുകളും, സെമിനാറുകളും ഉണ്ടായിരിക്കും. പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഭാഷ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ഈ കൂട്ടായ്മയില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലങ്കര ക്നാനായ കമ്യൂണിറ്റിക്കുവേണ്ടി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റ്റോണി ആലുംമൂട്ടില്‍ അറിയിച്ചതാണിത്.