08:46am 02/7/2016

ഡമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ തകര്‍ന്നുവീണ സിറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ ഇസ്ലാമിസ്റ്റ് ഭീകരര്‍ വധിച്ചതായി സൂചന. പൈലറ്റിനെ വധിച്ചതായി ജയ്ഷ്അല് ഇസ്ലാം അവകാശപ്പെട്ടു. പിടികൂടിയ പൈലറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘടന പങ്കുവയ്ച്ചിരുന്നു.
ഡമാസ്കസിനു വടക്ക് ക്വലമൂണ് മലനിരകളിലാണു വിമാനം വീണത്. പിന്നാലെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം തങ്ങള്‍ വെടിവച്ചിട്ടെന്ന് ജയ്ഷ്അല് ഇസ്ലാം അവകാശപ്പെടുകയായിരുന്നു.
