ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2016

02:18pm 10/7/2016

ജോയിച്ചന്‍ പുതുക്കുളം
CMA_scolorship_pic

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കം.

അപേക്ഷാഫോറവും, വിശദമായ നിബന്ധനകളും മറ്റു വിവരങ്ങളും സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.chicagomalayaleeassociation.orgþÂ -ല്‍ നിന്നും ലഭിക്കുന്നതാണ്. ഈ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ നടത്തിപ്പിലേക്കായി ജേക്കബ് മാത്യു പുറയംപള്ളില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി മാണിയും അറിയിച്ചു.

എ.സി.റ്റി സ്‌കോര്‍ കൂടാതെ വിദ്യാര്‍ത്ഥികളുടെ കലാപരവും കായികവുമായ നേട്ടങ്ങളും സാമൂഹിക സേവനവും പരിഗണിച്ചായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക. പുരസ്‌കാരത്തിന് അര്‍ഹനാകുന്ന വിദ്യാര്‍ത്ഥിക്ക് സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പായിരിക്കും ലഭിക്കുക.

താത്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ത്തിയാക്കിയ അപേക്ഷാഫോറവും, അതിന്റെ കൂടെ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും, മറ്റു വിവരങ്ങളും ഓഗസ്റ്റ് 20-നു മുമ്പായി CMA Scolorship, C/o Jacob Mathew, 611 Thompson Blvd, Buffallo Grove, IL 60089, (Tel: 847 530 0108 ) എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

സെപ്റ്റംബര്‍ 10-ന് നടക്കുന്ന സി.എം.എ ഓണാഘോഷങ്ങളുടെ അവസരത്തില്‍ ഈ പുരസ്‌കാരം സമ്മാനിക്കുന്നതാണ്. ജിമ്മി കണിയാലി അറിയിച്ചതാണിത്.