ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വി. ദൈവമാതാവിന്റെ ഈവര്‍ഷത്തെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളില്‍ നടത്തപ്പെടുന്നു.
പ്രമുഖ പ്രാസംഗീകനും എഴുത്തുകാരനും വൈദീക സംഘം ജോയിന്റ് സെക്രട്ടറിയുമായ റവ.ഫാ. സഖറിയ നൈനാന് (സാഖ് അച്ചന്) ആണ് ഈവര്‍ഷത്തെ പെരുന്നാളിനും കണ്‍വന്‍ഷനും നേതൃത്വം നല്‍കുന്നത്.
ഓഗസ്റ്റ് 14-നു ഞായറാഴ്ച പെരുന്നാളിനു കൊടിയേറും. ഓഗസ്റ്റ് 19-നു വൈകിട്ട് 7 മണിക്ക് കണ്വന്ഷന് പ്രസംഗം, ഓഗസ്റ്റ് 20-നു ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരം, പ്രസംഗം, റാസ എന്നിവയും, ഓഗസ്റ്റ് 21-നു രാവിലെ വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നിവയുണ്ടായിരിക്കും.
വികാരി ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ടോമി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.