12:28 pm 26/08/2016

ഒട്ടാവ: കാനഡയിലെ ടോറോന്റോയിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല. കൊലപാതകത്തിൻ പ്രേരിപ്പിച്ച കാരണവും വ്യക്തമല്ല. സംഭവം നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് മേധാവി ഹോപ്കിൻസൺ പറഞ്ഞു.
നഗരത്തിലെ പാർപ്പിട മേഖലയിൽ നിന്നാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പും വില്ലും ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
