ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാദിയ നായിക

11:57 am 11/9/2016
download (1)
ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഴയകാല നായകനടി നാദിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പവര്‍ പാണ്ടി എന്നാണ് ചിത്രത്തിന്റെ പേര്.
രാജ് കിരണാണ് ചിത്രത്തിലെ നായകന്‍. രാജ് കിരണും നാദിയയും ദമ്പതികളായിട്ടാണ് അഭിനയിക്കുന്നത്. പ്രസന്നയും ഛായാ സിംഗും ചിത്രത്തിലുണ്ടാകും. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ പാണ്ടി. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.