08:03 am 14/9/2016
കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ മലയാളി അസോസിയേഷന്റെ 2016- 17 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി വിവിധ കലാ-സാംസ്കാരിക-കായിക -ആദ്ധ്യാത്മിക സംഘടനകളില്‍ നേതൃത്വം വഹിച്ചിട്ടുള്ള സിജില്‍ പാലയ്ക്കലോടിയെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ടോം പഴനിലം, സെക്രട്ടറിയായി രശ്മി നായര്‍, ട്രഷററായി വില്‍സണ്‍ നെല്ലിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍: സജി മാത്യു (വൈസ് പ്രസിഡന്റ്), ആലീസ് മാത്യു (വൈസ് ചെയര്‍), മൃദുല്‍ സദാനന്ദന് (ജോ. സെക്രട്ടറി), ജോര്‍ജ് പുളിച്ചുമാക്കല്‍, ബൈജു ആന്റണി, സജി പുത്തന്‍പുരയ്ക്കല്‍, സജീവ് പിള്ള, രമേശ് ഇല്ലിക്കല്‍, ബെന്നി ഇല്ലിക്കാട്ടില്‍, മാത്യു പാലക്കോത്ത്, മനോ ഉലഹന്നാന്, ജയേഷ് ജോസഫ്, ജയിംസ് പോള്‍ (കമ്മിറ്റി മെമ്പേഴ്സ്), സെല്‍വ ആലങ്ങാടന്‍, സംഗീത ഇന്ദിര (കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സ്), വിസ ക്യാമ്പ്, ഓണാഘോഷം, ക്രിസ്തുമസ്- ന്യൂഇയര്‍, എം.ജി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെന്റ് ഷോ, സ്കൂള്‍ -കോളജ് തല എസ്സേ കോമ്പറ്റീഷന്, ഫോട്ടോഗ്രാഫി മത്സരം, വോളിബോള്‍ ടൂര്‍ണമെന്റ്, പിക്നിക്ക്, ചാരിറ്റി ഇവന്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി തുടങ്ങിക്കഴിഞ്ഞു.