04:33 pm 28/9/2016

ലഖ്നോ: ഉത്തർപ്രദേശിൽ രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. 20 ഒാളം പേരുള്ള സംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു. രക്ഷിതാക്കളെ വീട്ടിൽ കെട്ടിയിട്ട ശേഷമാണ് സംഘം പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. വീടിന് അകലെവെച്ച് അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്.
അക്രമത്തിൽ പെൺകുട്ടിയടൈ പിതാവിെൻറ തലക്ക് പരിക്കേറ്റു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമികൾക്കു വേണ്ടി തെരച്ചിൽ ഉൗർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ജൂലൈയിൽ ബലന്ദ്ശഹർ ഹൈവേയിൽ അക്രമികൾ കാർ തടഞ്ഞുനിർത്തി കുടുംബത്തെ കവർച്ച ചെയ്യുകയും പുരുഷൻമാരെ കെട്ടിയിട്ട് യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു.
