07:09 pm 30/9/2016

തമിഴ് താരം ധനുഷ് സ്വന്തം മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍.
തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരിച്ചുവേണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ധനുഷ് വീടുവിട്ടിറങ്ങിയതാണെന്നാണ് മീനാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കലൈയരസന്‍ എന്നാണ് ധനുഷിന്റെ യഥാര്‍ഥ പേരെന്നും പറയുന്നു. ധനുഷിനെ കാണാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും ദമ്പതികളുടെ പരാതിയില്‍ പറയുന്നു. അതേസമയം ധനുഷ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
