08;33 pm 3/10/2016
തോമസ് പടന്നമാക്കല്‍
സ്കോക്കിയിലുള്ള മഹാത്മാഗാന്ധി പ്രതിമക്കു മുന്പില് വച്ച് ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ പ്രസിഡന്റ് അഗസ്റ്റി കരിംകുറ്റിയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണയോഗം ഹവായില്‍ നിന്നുള്ള അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗവും(യുഎസ്സ് കോണ്‍ഗ്രസ്) ഇന്‍ഡ്യന്‍ വംശജയുമായ ശ്രീമതി തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത് സ്കോക്കി മേയര്‍ ശ്രീ ജോര്‍ജ് വാന്‍ഡസന്‍, കമ്മീഷ്ണര്‍ ഷാ, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് കോണ്സലര്മാരായ ഡിബി ബടി, ഓപി മീനാ ഐഎന്‍ഓസി ഭാരവാഹികളായ റീജിയണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, ട്രഷറാര്‍ ജസിറിന്സി, നാഷ്ണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, നാഷ്ണല്‍ വൈസ് ചെയര്മാന് തോമസ് മാത്യു പടന്നമാക്കല്‍, പ്രവീണ്‍ തോമസ്, റിന്‍സി കുര്യന്, നടരാജന് കൃഷ്ണന് സജികുര്യന്‍ തുടങ്ങിയവര്‍ ഗാന്ധിയന്‍ കാലഘട്ടത്തിന്റെ പ്രസക്തി അനുസ്മരിച്ച് സംസാരിച്ചു. ബിജു തോമസ് നന്ദി രേഖപ്പെടുത്തി.