വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല: ഒബാമ

01:06 pm 14/10/2016

140718-barack-obama-2115_86aea53294a878936633ec10495866b6
വാഷിങ്​ടൺ: ഒഹിയോയിൽ നടന്ന പരിപാടിക്കിടെ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയോട്​ ആവശ്യങ്ങൾ തനിക്ക്​ കത്തിലൂടെ എഴുതിയറിക്കാൻ അഭ്യർഥിച്ച്​ പ്രസിഡൻറ്​ ബരാക്​ ഒബാമ. ‘‘ വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച്​ എനിക്ക്​ കത്തെഴുതൂ’’ എന്നായിരുന്നു പ്രതിഷേധക്കാരിയോട്​ ഒബാമയുടെ മറുപടി.

തുടർന്ന്​ സ്​ത്രീ കൂടുതൽ ശബ്​ദമുയർത്തി. പ്രസിഡൻറിനെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ‘‘നിങ്ങൾ കത്തെഴുതി നൽകൂ. തീർച്ചയായും പരിഗണിക്കു’’മെന്ന്​ഒബാമ വ്യക്തമാക്കി. സദസിൽ നിന്ന്​ പ്രതിഷേധമുയർത്തിയ സ്​ത്രീയെ പിന്നീട്​ ​സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി.

പരിപാടിയിൽ സദസിലുള്ളവരോട്​ പ്രസിഡൻറ്​ പദവിയിലേക്കെത്താൻ ഹിലരി കളിൻറന്​ പിന്തുണയും വോട്ടും നൽകണമെന്ന്​ അഭ്യർഥിച്ചാണ്​ ഒബാമ വേദിവിട്ടത്​.