അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ

09.34 AM 28/10/2016
kohli
മുംബൈ: അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ കാവലാളുകളായ ജവാന്മാര്‍ക്ക് ദീപാവലി ആശംസ നേരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അണിചേരാന്‍ ഏവരോടും പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

ഞാന്‍, വിരാട് കോഹ്ലി, എല്ലാ ജവാന്മാര്‍ക്കും ദീപാവലി ആശംസ അറിയിക്കുന്നു. വീടുകളില്‍നിന്ന് അകന്ന് രാജ്യ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ കണ്ണിമവെട്ടാതെ കാവല്‍നില്‍ക്കുന്ന ജവാന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും. വീട്ടില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങള്‍ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണ്. ഈ രാജ്യംമുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: കോഹ്ലി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. എപ്പോഴെങ്കിലും നിങ്ങള്‍ ജവാന്മാരെ കണ്ടാല്‍ അവര്‍ക്ക് സല്യൂട്ട് നല്കാന്‍ മറക്കരുത് എന്ന സന്ദേശത്തോടെയാണ് വിരാട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.