ഇൻസ്​റ്റഗ്രാമിൽ ഇനി ഷോപ്പിങും

03:11 PM 02/11/2016
download
ന്യുയോർക്ക്​: ഫേസ്​ബുക്കി​െൻറ ഫോ​േട്ടാ ഷെയറിങ്​ ആപ്പായ ഇൻസ്​റ്റഗ്രാമിൽ ഷോപ്പിങിനുള്ള ​സംവിധാനവും ഫേസ്​ബുക്ക്​ കൂട്ടിചേർക്കുന്നു. ആദ്യ ഘട്ടത്തിൽ അമേരിക്കയിലാണ്​ സേവനം ലഭ്യമാകുക.
റീടെയിൽ വിൽപന്നക്കാർക്ക്​ 5 ഉൽപ്പന്നങ്ങൾ വരെ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റുകളിലുടെ കാണിക്കാം, ഇതുമായി ബന്ധപ്പെട്ട ടാഗുകളിലുടെ ഉൽപ്പന്നങ്ങളെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന്​ ഇൻസ്​റ്റഗ്രാം അറിയിച്ചു. ​”ഷോപ്പ്​ നൗ​’ എന്ന ഇൻസ്​റ്റഗ്രാമിലെ ലിങ്കിൽ ക്​ളിക്ക്​ ചെയ്​താൽ ​ഷോപ്പിങ്​ വെബ്​സൈറ്റി​ലേക്ക്​ പോകാൻ സാധിക്കും പിന്നീട്​ ഇൗ വെബ്​ സൈറ്റ്​ വഴി ഷോപ്പ്​​ ചെയ്യാവുന്നതാണ്​.
ഉപഭോക്​താക​​െള ഇൻസ്​റ്റഗ്രാമിൽ നിലനിർത്താനുള്ള ശ്രമത്തി​െൻറ ഭാഗമായാണ്​ പുതിയ ഫീച്ചർ കൂട്ടിച്ചേർത്തതെന്നാണ്​ സുചന. ഇതുമായി ബന്ധപ്പെട്ട്​ അമേരിക്കയിലെ ഇരുപതോളം റീടെയിൽ കമ്പനികളുമായി ഫേസ്​ബുക്ക്​ കരാർ ഒപ്പിട്ടു കഴിഞ്ഞു.