12:10 pm 18/11/2016

അരൂർ: : അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് വാന്‍ കായലിലേക്ക് വീണ് ഉണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കിട്ടി. വാഹനത്തിെൻറ ഡ്രൈവർ നിജാസ് അലിയും നാല് നേപ്പാളി സ്വദേശികളുമായിരുന്നു അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നേപ്പാൾ സ്വദേശികൾ ഉൾപ്പെട്ടതിനെ കുറിച്ച് സംസ്ഥാന സർക്കാർ ദേശീയ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇൗ അപകടത്തെ കുറിച്ച് നേപ്പാളി സർക്കാരുമായി ആശയവിനിമയം നടത്തി വരികയാണ്. മരിച്ച നേപ്പാളി സ്വദേശികളുടെ മൃതദേഹം സംസ്കരിക്കുന്നതിലുൾപ്പടെ ഇനിയും തീരുമാനമുണ്ടാകേണ്ടിയിരിക്കുന്നു.
