09:18 am 2/12/2016
– പി. പി. ചെറിയാന്

റിനെ(നെവേഡ) : ജന്മദേശമായ പഞ്ചാബില്‍ ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ നോര്‍ത്തേണ്‍ നെവേഡക്കാരനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന് ബല്‍വിന്ദര്‍ സിങ്ങ്(42) കുറ്റക്കാരനെന്നു റിനൊ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലാറി ഹില്‍സ് വിധിച്ചു.
ഫെഡറല്‍ ലൊ എന്‍ ഫോഴ്സ്മെന്റ് അധികൃതര്‍ നവംബര്‍ 29ന് വിധിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്കി. അടുത്ത വര്‍ഷം ഫെബ്രുവരി 27നു ശിക്ഷ വിധിക്കും. 15 വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കും.
2013 ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് ഭീകരരെ ഏര്‍പ്പാടു ചെയ്യുന്നതിന് ഇന്ത്യാ ഗവണ്മെന്റിലെ പ്രമുഖരെ വധിക്കുന്നതിനും ബല്‍വിന്ദര്‍ സിങ്ങ് പദ്ധതിയിട്ടിരുന്നതായി യുഎസ് അറ്റോര്‍ണി ഡാനിയേല്‍, എബിഐ സ്പെഷല്‍ ഏജന്റ് ഏരണ്‍, നാഷണല്‍ സെക്യൂരിറ്റി പ്രോസിക്യൂട്ടര്‍ മേരി എന്നിവരുടെ പ്രസ്താവനയില്‍ പറയുന്നു. വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന ബല്‍വിന്ദര്‍ സിങ്ങിനെ റിനൊയില് വെച്ചു 2013 ഡിസംബറിലാണ് പിടികൂടിയത്.
ഖലിസ്ഥാന്‍ പ്രദേശത്ത് സ്വതന്ത്രസിഖ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങളായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബദ് ഫോഴ്സ് എന്നീ സംഘടനകളുടെ ഗൂഢാലോചനയാണ് ബല്‍വീന്ദര്‍ സിങ്ങിനെ അറസ്റ്റോടെ തകര്‍ന്നത്.
1997 ല്‍ തെറ്റായ വിവരങ്ങള്‍ നല്കി. സാന്‍ഫ്രാന്‍സിസ്ക്കോയില്‍ അഭയം നേടിയ വ്യക്തിയാണ് ബല്‍വിന്ദര്‍. 1999 ല്‍ യുഎസില്‍ സ്ഥിരതാമസത്തിനുളള അനുമതിയും ലഭിച്ചിരുന്നു.2012 മുതല്‍ സിങ്ങിനെ ഫോണ്‍ എഫ്ബിഐ നിരീക്ഷണത്തിലായിരുന്നു.
