09:28 am 2/12/2016

Picture
ബംഗളൂരു: ബംഗളൂരുവില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ അഞ്ചു കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇവരുടെ വീടുകളില്‍നിന്ന് അഞ്ചു കിലോ സ്വര്‍ണവും ആറു കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനിയും കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.
