10:44 am 02/12/2016

വാഷിങ്ടൺ: യു.എസ്. പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് മറൈന്‍ കോര്‍പ്സ് റിട്ട. ജനറല്‍ ജയിംസ് മാറ്റിസിനെയാണു പരിഗണിക്കുന്നതെന്നു നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒബാമയുടെ മധ്യേഷ്യന്‍ നയത്തിന്റെ വിമര്‍ശകനാണ് മാറ്റിസ്. ന്യൂജേഴ്സിയിൽ മാറ്റിസുമായി കഴിഞ്ഞ ദിവസം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്ഗാന് അധിനിവേശങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
വിദേശകാര്യ സെക്രട്ടറി പദം ലക്ഷ്യമിടുന്നവരില്‍ പ്രമുഖനായ ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗുലിയാനി, കൊമേഴ്സ് സെക്രട്ടിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന വന്‍കിട നിക്ഷേപകന് വില്‍ബര്‍ റോസ് തുടങ്ങിയവരുമായി ട്രംപ് ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.
