മൊസൂളിൽ കൂട്ടപലായനം

04.08 PM 03/12/2016
mosulll_2711
ജനീവ: ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിലെ മൊസൂളിൽ നിന്നുള്ള അഭയാർഥി പ്രവാഹം ശക്‌തമായി. മൊസൂളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 77,826 പേർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്നു ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ(ഐഒഎം) പറഞ്ഞു. പലായനം ചെയ്തവരിൽ 80 ശതമാനത്തോളം പേരും വിവിധ ഇടങ്ങളിലുള്ള ക്യാമ്പുകളിൽ കഴിയുകയാണെന്നും ഐഒഎം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ 17നാണ് ഐഎസ് ഭീകരരുടെ ശക്‌തികേന്ദ്രമായ മൊസൂൾ തിരിച്ചുപിടിക്കാനുള്ള നീക്കം സൈന്യം ആരംഭിച്ചത്. ഭീകരരുമായുള്ള പോരാട്ടം കടുത്തതോടെ 12 ലക്ഷം പേരാണ് പലായനം ചെയ്തത്.