11.30 PM 03/12/2016
ജക്കാർത്ത: സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഇന്തോനേഷ്യൻ യാത്രാവിമാനം കാണാതായി. വിമാനത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. വിമാനവും എയർ ട്രാഫിക് കൺട്രോൾ റൂമും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. ശനിയാഴ്ച സിംഗപ്പൂരിലെ ബാതാം ദ്വീപിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്. മെൻസനാക് ദ്വീപിനും സെബാംഗയ്ക്കും ഇടയിൽ വിമാനം തകർന്നുവീണതായാണ് കരുതുന്നത്. വിമാനത്തിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.