11.44 PM 03/12/2016
ലക്നോ: ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച യുപിയിലെ കന്വാജ് ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ അഞ്ചു കുട്ടികളുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.