11.53 PM 03/12/2016
മാഞ്ചസ്റ്റർ: സെൽഫ് ഗോളിൽ പിന്നിലായ ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെൽസി പരാജയപ്പെടുത്തി. സെർജിയോ അഗ്യൂറോയും ഫെർണാണ്ടീഞ്ഞോയും ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ഒമ്പതുപേരായി ചുരുങ്ങിയ സിറ്റിയെ ചെൽസി അനായാസം വീഴ്ത്തുകയായിരുന്നു. ഗാരി കാഹിലിന്റെ ഓൺ ഗോളിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഡിയാഗോ കോസ്റ്റ ചെൽസിയെ ഒപ്പമെത്തിച്ചു. പിന്നീട് വില്യനും ഏഡൻ ഹസാർഡും ചെൽസിക്ക് വിജയം സമ്മാനിച്ചു.