11.57 PM 03/12/2016
കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോയ്ക്കു സമീപം ക്ലബിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതു പേർ മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30 നാണ് തീപിടിത്തം ആരംഭിച്ചത്. ക്ലബിൽ ഗോൾഡൺ ഡോണ എന്ന സംഗീത ഗ്രൂപ്പിന്റെ പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് 13 പേരെ കാണാതായിട്ടുണ്ട്.