സണ്ണി വള്ളിക്കളം ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

09:52 am 4/12/2016

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_95944102
ചിക്കാഗോ: നോര്‍ത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ മലയാളി ജനകീയ കണ്‍വന്‍ഷന്‍ എന്ന സ്വപ്ന ശാക്ഷാത്ക്കാരത്തിന്റെ ആദ്യ പടിയായി കാര്യ പ്രാപ്തിയും സംഘടനാ പാടവമുള്ള കണ്‍വര്‍ഷന്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫോമാ നേതൃത്വം. ചിക്കാഗോയില്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തന്റെതായാ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണി വള്ളിക്കളമാണ് ഫോമാ ചിക്കാഗോ കണ്‍വന്‍ഷന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലും സാമൂഹിക സാംസ്ക്കാരിക രംഗത്തും തിളങ്ങി നില്‍ക്കുന്ന ഒട്ടനവധി പ്രതിഭകളെ മലയാളത്തിനു സംഭാവന ചെയ്ത മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നത്. ചങ്ങനാശേരി യൂണിയന്‍ സഹകാരി ഫോറം കണ്‍വീനര്‍, വലതു പക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ സംഘടനാ പാടവം, എന്നിവ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഉയര്‍ന്നു വരാന്‍ അദ്ദേഹത്തിനു മുതല്‍ കൂട്ടായി. അമേരിക്കയിലെ ചിക്കാഗോയില്‍ കുടിയേറി പാര്‍ത്തതിനു ശേഷം, അവിടുള്ള പ്രമുഖ സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡ് മെമ്പര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമായു 201416 കാലഘട്ടത്തിലെ സെന്‍ട്രല്‍ റീജിയന്റെ, റീജണല്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.എല്ലാവരോടും വ്യക്തിപരമായ സ്‌നേഹബന്ധം കാത്തു സൂക്ഷിക്കുന്ന സണ്ണി, ഫോമായുടെ ചിക്കാഗോ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നത് സംഘടനയ്ക്ക് എന്നും ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് മറ്റ് നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഫോമാ 201618 ഭരണ സമിതി ബെന്നി വാച്ചാച്ചിറയുടെ നേതൃത്യത്തില്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ നാഷണല്‍ കമ്മിറ്റി മീറ്റിംഗിലാണ് സണ്ണി വള്ളികളത്തിനെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്.