ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി.എഫ്.ഡബ്ള്യു. പ്രൊവിന്‍സ് മുന്‍ വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രിയും മുന്‍ രാജ്യസഭാംഗവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗവുമായ ശ്രീ എം. എ. ബേബിയെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
ഗാര്ലണ്ടില് കൂടിയ ഒരു പ്രത്യേക യോഗത്തില്‍ പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ശ്രീ ടി. സി. ചാക്കോ ആണ് പ്രോവിന്സിനു വേണ്ടി പൊന്നാട അണിയിച്ചത്. പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് ഏബ്രഹാം അധ്യക്ഷ പ്രസംഗത്തില്‍ എം. എ. ബേബി മന്ത്രി ആയിരുന്നപ്പോള്‍ വിദ്യാഭാസ മേഖലയില്‍ അദ്ദേഹം വരുത്തിയ ക്രിയാത്മകമായ, മാറ്റത്തെയും മറ്റും അഭിനന്ദിച്ചു. പ്രൊവിന്‍സ് ചെയര്മാന് തോമസ് ചെല്ലെത്തു സദസ്സില്‍ പങ്കെടുത്തു അനുമോദനം അറിയിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് പ്രസിഡണ്ട് ശ്രീ പി.സി. മാത്യു, എം. എ. ബേബി വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ആദ്യ കാല നേതാക്കളില്‍ ഒരാള്‍ ആണെന്നും ഡാളസ് സന്ദര്‍ശനം സംഖടനക്കു ഒരു ബൂസ്റ്റിംഗ് ആണ് നല്‍കിയതെന്നും പറഞ്ഞു. ട്രഷറര്‍ ജേക്കബ് എബ്രഹാം, ജോയി കല്ലിശ്ശേരി എന്നിവര്‍ സ്വാഗതവും കൃതജ്ഞതയും പ്രകാശിപ്പിച്ചു.
അമേരിക്ക റീജിയന് ചെയര്മാന് ജോര്‍ജ് പനക്കല്‍, അമേരിക്ക റീജിയനിലെ പ്രൊവിന്‍സുകളായ, ന്യൂയോര്‍ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ഒക്കലഹോമ, പ്രൊവിന്സുകള്ക്കുവേണ്ടി പി. സി. ആശംസകള്‍ അറിയിച്ചു.
വാര്‍ത്ത: പൗബ്ലിക്ള്‍ റിലേഷന്‍ ഓഫീസര്‍ ഓഫ് അമേരിക്ക റീജിയന്: ജിനേഷ് തമ്പി

