07:32 pm 4/12/2016
– ജോയ് തുമ്പമണ്‍

ന്യൂയോര്‍ക്ക്: റവ. ഡോ. എം.എസ് സാമുവേലിന്റെ ഭാര്യ സൂസി സാമുവേല്‍ (70) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ നാലിന് നിര്യാതയായി. കുമ്പനാട് പൂഴിക്കാലായില്‍ പാസ്റ്റര്‍ പി.റ്റി ചാക്കോ- അന്നമ്മ ദമ്പതികളുടെ മകളാണ് സൂസി സാമുവേല്‍.
ഡോ. എ.എസ് സാമുവേലിനോട് ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സൂസി സാമുവേല്‍.
മക്കള്‍: പാസ്റ്റര്‍ സ്റ്റീഫന്‍ സാമുവേല്‍, ശാരണ്‍ സാമുവേല്‍. മരുമകള്‍: എല്‍സണ്‍ സാമുവേല്‍.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ലൂയി ചിക്കാഗോ (630 830 3709).
