ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ കടല്‍തീരത്ത് കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു. 42 അടി നീളവും 28 അടി വീതിയുമുള്ള കൂറ്റന്‍ തിമിംഗലമാണ് പുരിയിലെ പെന്ത ബീച്ചില്‍ അടിഞ്ഞത്. ചത്തനിലയില്‍ നാട്ടുകാരാണ് ഇതിനെ ആദ്യം കണ്ടത്. ഇവര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന അപൂര്‍വ ഇനത്തില്‍പ്പെട്ട തിമിംഗലമാണിതെന്ന് ഫോറസ്റ്റ് റേഞ്ചര്‍ അച്യുതാനന്ദ ദാസ് അറിയിച്ചു. മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമെ വ്യക്തമാകുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.

