ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

09:53 am 8/12/2016

Newsimg1_99827005
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ മാസികയായ ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അര്‍ഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അര്‍ഹനായത്. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.