യുവജനങ്ങള്‍ക്ക് വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനം 2017 ജൂലൈ 10 മുതല്‍ 20 വരെ.

09:55 am 8/12/2016

– ബിനോയി കിഴക്കനടി
Newsimg1_14473609
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനാ യൂത്ത് മിനിസ്ടിയുടെ ആഭിമുഖ്യത്തില്‍ 2017 ജൂലൈ 10 തിങ്കള്‍ മുതല്‍ 20 വ്യാഴം വരെ ജോര്‍ദ്ദാന്‍, ഇസ്രായേല്‍, പാലസ്‌റ്റൈന്‍, എന്നി രാജ്യങ്ങളിലെ ബൈബിള്‍ പ്രാധാന്യമുള്ള പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യുവജന വര്‍ഷത്തില്‍, ഫൊറോനായിലെ യുവജനങ്ങള്‍ കൂടുതല്‍ വിശ്വാസതീക്ഷണതയില്‍ വളരുവാന്‍ സഹായകമാകുവാന്‍ വേണ്ടിയാണ് രക്ഷകനായ ഈശോമിശിഹാ നടന്ന വഴികളിലൂടെയുള്ള ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്. ഈ തീര്‍ത്ഥാടനത്തിലെ ചില കാഴ്ചകള്‍ താഴെപ്പറയുന്നവയാണ്. ഈശോ മാമ്മോദിസ സ്വീകരിച്ച ജോര്‍ദാന്‍ നദി, ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്ഥലം, മോശ അത്ഭുതകരമായി വെള്ളം വരുത്തിയ സ്ഥലം, ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ മല, ഗലീലി തടാകത്തിലൂടെ ബോട്ടുയാത്ര, പത്രോസ് ശ്ലീഹായുടെ ഭവനം, ഈശോ വളര്‍ന്ന നസറത്ത്, യൗസേപ്പിന്റെ പണിശാല, ആദ്യ അത്ഭുതം നടന്ന കാനാ, പൗലോസ് ശ്ലീഹാ കൊര്‍ണേലിയൂസിനെ മാനസാന്തരപ്പെടുത്തിയ സ്ഥലം, ഒലിവു മല, ഓശാന വീഥി, ഗത്‌സമേന്‍ തോട്ടം, അന്ത്യാത്താഴമുറി, ദാവീദിന്റെ ശവകുടീരം, യഹൂദരുടെ വിലാപമതില്‍, ബഥനിയിലെ ലാസറിന്റെ ഭവനം, ഈശോ ജനിച്ച ബത്‌ലഹേം, ബത്‌സൈദാ തടാകം, ഈശൊയെ കുരിശുമരണത്തിനു വിധിച്ച സ്ഥലം, ഗാഗുല്‍ത്തായാത്ര, കാല്‍വരി, കര്‍ത്താവിന്റെ കബറിടം, ചാവുകടല്‍, സീനായ് മല, മോറിയാമല, യേശു രൂപാന്തരപ്പെട്ട താബോര്‍ മല.

തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്കി പരിചയമുള്ള ഫൊറോനാവികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്കുന്നു. ബൈബിള്‍ പഠനത്തിന് പ്രാധന്യം നല്‍കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ബൈബിള്‍ പഠനത്തേപ്പറ്റിയുള്ള വിശദീകരണങ്ങല്‍ ഇംഗ്ലിഷില്‍ നല്‍കുന്നതാണ്. 18 വയസ്സ് മുതലുള്ള യുവജനങ്ങള്‍ക്കാണ് ഇതില്‍ പങ്കെടുക്കുവാനുള്ള മുന്‍ഗണന. മാത്യൂസ് പില്‍ഗ്രിമേജാണ്‌യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. യാത്രചെലവ് $2,350. ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ആരുടെയെങ്കിലും പക്കല്‍ പൂരിപ്പിച്ച റെജിസ്‌ടേഷന്‍ ഫോം, $2350 യുടെ ചെക്ക്, പാസ് പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്കി പേരു രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. സാബു മുത്തോലം 7083071795, ഗ്രേസി വാച്ചാച്ചിറ 8479104621, റ്റീനാ നെടുവാമ്പുഴ 6308024746.