ഭ്രൂണഹത്യ നിരോധന നിയമം ഒഹായൊ സെനറ്റ് പാസ്സാക്കി

10:30 am 9/12/2016

പി.പി. ചെറിയാന്‍
Newsimg1_62973635
ഒഹായൊ: ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യാ നിരോധന നിയമം ഒഹായൊ ഹൗസും സെനറ്റും പാസ്സാക്കി. ഡിസംബര്‍ 6 ചൊവ്വാഴ്ചയാണ് ഇരു സഭകളും ബില്ലിന് അംഗീകാരം നല്‍കിയത്. ഈ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നടപ്പാക്കിയതിനുശേഷം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷയാണ് ലഭിക്കുക.

ആറ് ആഴ്ചയോടെ ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരംഭിക്കും. കുഞ്ഞ് ഗര്‍ഭാശയത്തില്‍ വളരുന്നുണ്ട് എന്ന് പോലും ആറാഴ്ചയ്ക്കുള്ളില്‍ അറിയുക ഒരു പക്ഷേ അസാധ്യമാണെന്നാണ് ഡോക്ടറന്മാര്‍ അഭിപ്രായപ്പെട്ടത്.

ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഇത്രയും കര്‍ശന നിയമം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് ഒഹായൊ. 2011 മുതല്‍ നിയമസഭാ സാമാജികര്‍ ഹാര്‍ട്ട് ബീറ്റ് ബില്‍ എന്ന പേരില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇത് ഭരണ ഘടനാവിരുദ്ധമാകുമെന്നും കോടതിയില്‍ അംഗീകരിക്കപ്പെട്ടുകയുമില്ലെന്നും ഉള്ളതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു.

12 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ അര്‍ക്കന്‍സാസ് നിരോധിച്ചത് കോടതി ഇടപ്പെട്ടുതടഞ്ഞിരുന്നു. പുതിയ സുപ്രീം കോടതി ജഡ്ജിയെ ട്രംപ് നിര്‍ദേശിക്കുന്നതിലൂടെ ഗര്‍ഭഛിദ്ര നിരോധനത്തിന് അംഗീകാരം ലഭിക്കണമെന്ന് പ്രതീക്ഷയിലാണ് ഒഹായൊ സെനറ്റ് പ്രസിഡന്റ് കീത്ത് ഫാബര്‍. ഗവര്‍ണര്‍ ജോണ്‍ കെസിക്ക് ബില്ലില്‍ ഒപ്പിട്ടാലെ നിയമമാകൂ. എന്ന് ഒപ്പിടുമെന്ന് വ്യക്തമല്ല.