02:14 PM 09/12/2016

ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസ് നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല. നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും അപേക്ഷ നൽകാനും കോടതി നിർദേശിച്ചു.
സൗമ്യ വധക്കേസില്‍ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തിനാണ് കട്ജു കോടതിയലക്ഷ്യ നടപടി നേരിടുന്നത്. വിഷയത്തിൽ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് കട്ജുവിന് നോട്ടീസ് അയച്ചത്.
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്.
