09:38 am 10/12/2016

ന്യൂഡൽഹി: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ദേശീയ ഗാനത്തിന് ഇളവില്ലെന്ന് സുപ്രീംകോടതി. ഭിന്നശേഷിയുള്ളവർ എഴുന്നേറ്റ് നിൽകേണ്ടതില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര വിധിച്ചു.
വിദേശികൾക്ക് ഇളവ് വേണമെന്ന ആവശ്യം ഞെട്ടിക്കുന്നതാണ്. വേണ്ടിവന്നാൽ അവർ 20 തവണ എഴുന്നേറ്റ് നിൽകേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ വ്യക്തതക്ക് വേണ്ടി ഫിലിം സൊസൈറ്റിയാണ് കോടതിയെ സമീപിച്ചത്.
തിയേറ്ററുകളിൽ സിനിമക്ക് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
