ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.

01:00 pm 10/12/2016
download (1)

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിട്ടുണ്ട്. രാവിലെ ഇന്ത്യൻ താരം മുരളി വിജയ് (124 നോട്ടൗട്ട്) സ്വെഞ്ചറി നേടി. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ എട്ടാമത്തെയും സ്വെഞ്ചറിയാണ് മുരളി വിജയുടേത്.

ചേതേശ്വർ പൂജാരയുടെ(47) വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇന്ത്യൻ ടീമിനെ ഞെട്ടിച്ച് മൂന്നാം ദിനത്തിലെ രണ്ടാമത്തെ പന്തിലാണ് പൂജാരയുടെ വിക്കറ്റ് നഷ്ടമായത്. പകരമെത്തിയ കോഹ്ലിക്കൊപ്പമാണ്(44) മുരളി സ്കോർ ഉയർത്തുന്നത്.