സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം.

04:29 PM 10/12/2016
image
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. രാവിലെ ഒമ്പത് മണിയോടെ എയിംസ് ഡയറക്ടർ എം.സി.മിശ്ര. മുതിർന്ന ഡോക്ടർമാരായ വി.കെ.ബൻസൽ, വി.സീനു, നെഫ്രോളജി വിദഗ്ദ്ധൻ സന്ദീപ് മഹാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സുഷമയുടെ ബന്ധുവല്ലാത്ത ഒരാളുടെ വൃക്കയാണ് സുഷമയ്ക്ക് വച്ചുപിടിപ്പിച്ചത്. ദീർഘനാളായി പ്രമേഹ രോഗിയായിരുന്നു സുഷമയെ നവംബർ ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.