മുംബൈക്കെതി​രെ കൊൽക്കത്തക്ക്​ ജയം.

10:43 pm 10/12/2016
download (1)
കൊല്‍ക്കത്ത: ഐ.എസ്.എൽ ആദ്യ സെമിയി​ൽ രണ്ടിനെതിരെ മൂന്ന്​ ഗോളുമായി മുംബൈക്കെതി​രെ കൊൽക്കത്തക്ക്​ ജയം. മത്സരത്തി​​െൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ അഞ്ചു ഗോളാണ്​ പിറന്നത്​. മൂന്നാം മിനിറ്റിൽ കൊൽ‌ക്കത്തക്ക്​ വേണ്ടി ലാല്‍റിന്ദിക റാള്‍ട്ടെയാണ്​ ​​ഫ്രീ കിക്കിലൂടെ വലകുലുക്കിയത്​.

പത്താം മിനിറ്റില്‍ ഫോര്‍ലാന്റെ ഫ്രീ കിക് ലിയോ കോസ്റ്റ ഗോളാക്കിയതോടെ മ​ുംബൈ കൊൽക്കത്തെക്കൊപ്പ​െ​മത്തി. ഒമ്പത് മിനിറ്റിന് ശേഷം വീണ്ടും ഫോർലാന്റെ ഫ്രീകിക്ക് ബ്രസീൽ താരം ജെഴ്സൺ വലയിലെത്തിച്ചതേ​ാടെ മു​ംബൈ മുന്നിലെത്തി​.

എന്നാൽ 39ാം മിനിറ്റിൽ കൊൽക്കത്തക്കായി ഇയാൻ ഹ്യൂം ഗോൾ നേടിയതോടെ ഇരുടീമും ഒപ്പമെത്തി. എന്നാൽ വീണ്ടും പെനാൽറ്റിയുടെ രൂപത്തിൽ ഭാഗ്യം തുണച്ച കൊൽക്കത്തക്കായി 45ാം മിനിറ്റിൽ ഹ്യൂം ഗോൾ നേടിയതോ​ടെയാണ്​ കൊൽക്കത്ത മുന്നിലെത്തിയത്​. പിന്നീട്​ ഇരുടീമും തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന്​ നിന്നു. സ്​കോർ മുംബൈ 2, കൊൽക്കത്ത 3.