ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്.

10:22 am 11/12/2016

download (4)
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കുകയും ഡിജിറ്റല്‍ പണമിടപാട്് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

നോട്ട് ക്ഷാമത്തിനിടയില്‍ പണമിടപാടിന് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിഞ്ഞിട്ടുണ്ട്. ഇ-വാലറ്റ് സമ്പ്രദായം വിപുലമായി. പേ-ടി.എം, ജിയോ മണി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖരാണ്. പുതിയ ഉപയോക്താക്കളെയും വ്യാപാരികളെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിക്കുമ്പോള്‍ തന്നെ, സൈബര്‍ സുരക്ഷയില്‍ ശ്രദ്ധിച്ചില്ളെങ്കില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ പ്രയാസപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഓര്‍മിപ്പിച്ചു.

ഇ-പേമെന്‍റ് പെരുകുന്നത് നിലവിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഗണ്യമായ സമ്മര്‍ദം ഉണ്ടാക്കും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍െറ ഓഡിറ്റിങ്ങിന് ഡിജിറ്റല്‍ സംവിധാനം വിധേയമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.