03:10 pm 11/12/2016
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആദായ നികുതി ഉദ്യോഗസ്ഥരും ഡൽഹി പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി. ഇതിൽ 2.5 കോടി പുതിയ നോട്ടുകൾ ആണ്. ശനിയാഴ്ച രാത്രി10:30നായിരുന്നു റെയ്ഡ്. കപ്ബോർഡിലും സ്യൂട്ട്കേസിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

