09:04 am 12/12/2016
– പി.പി. ചെറിയാന്‍

ലോംഗ്‌ഐലന്റ്: ഡിസംബര്‍ ഏഴാം തീയതി ബുധനാഴ്ച ന്യൂഹൈഡ് പാര്‍ക്കിലുള്ള വസതിയില്‍ നിന്നും കാണാതായ യാസ്മിന്‍ സുവിഡിനെ (18) കണ്ടെത്തിയതായി പോലീസ്. വ്യാഴാഴ്ചയായിരുന്നു യാസ്മിനെ കാണാതായ വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. 
പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യാസ്മിനെ വെള്ളിയാഴ്ച തന്നെ കണ്ടെത്തിയതായി പറയുന്നു. വീട്ടില്‍ നിന്നും പുറത്തുപോയ ഇവര്‍ ഈ ദിവസങ്ങളില്‍ ഒരു സൃഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നു യാസ്മിന്റെ പിതാവും മാധ്യമങ്ങളെ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് വംശീയ അധിക്ഷേപത്തിന് ഇരയായ ഇവരുടെ തിരോധാനം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യാസ്മിന്‍ സുരക്ഷിതയാണെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ആശ്വാസം പകരുന്നു.
Picture2
