09:09 am 12/12/2016

സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആരോഗ്യാവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി കിഡ്നി ഫെഡറേഷന് ഇന്ത്യ ചെയര്മാന് ഫാദര്‍ ദേവീസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ എഡ്യു മിത്ര, വി പി എസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍, വിദ്യ ഗ്രൂപ്പ് ഓഫ് എന്‍ജിയേഴ്സ് എന്നിവരുടെ സംയുക്താഭിമുഘ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഒളിമ്പ്യാഡിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
5 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായമനുസരിച്ച് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാം. ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്സ്, കെമിസ്ടി, ബയോളജി, ഗണിതം, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് സമ്മാനമായി വി പി എസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ നല്കുന്ന സൗജന്യ എം ബി ബി എസ് സ്കോളര്‍ഷിപ്പ് ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് വിദ്യ ഗ്രൂപ്പ് ഓഫ് എന്‍ജിയേഴ്സ് നല്കുന്ന സൗജന്യ ബിടെക് സ്കോളര്‍ഷിപ്പും ലഭിക്കും. കൂടാതെ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രതിഭകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഹെല്‍ത്ത് ഒളിമ്പ്യാഡിന്റെ ഒന്നാം ഘട്ട മത്സരം ഡിസംബര്‍ 30 നു ഓണ്‍ലൈന്‍ ആയി നടക്കും. തുടര്‍ന്ന് ഏപ്രില്‍ 7 ലോകാരോഗ്യദിനത്തില്‍ തൃശൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളേജില്വച് നടക്കുന്ന ഏകദിന ഫൈനല്‍ മത്സരത്തില്‍ നിന്ന് വിജയികളെ തിരഞ്ഞെടുക്കും.
രജിസ്ട്രേഷനും സൗജന്യ റഫറന്‍സ് ബുക്കിനും ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.internationalhealtholympiad.com/ സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ : +91 9446321098, +1 3057443960
