ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു

09:10 am 12/12/2016
download (1)

ചെന്നൈ: ​തമിഴ്​നാട്ടിൽ സിനിമ തിയറ്ററിൽ ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു. തിയറ്ററിൽ ദേശിയഗാനം നിർബന്ധമാക്കിയതിന്​ ശേഷമുള്ള രാജ്യത്തെ ആദ്യ കേസാണിത്​.

ചെ​ന്നൈ അശോക്​ നഗറി​ലെ കാശി തിയറ്ററിലാണ്​ സംഭവം. സിനിമ തുടങ്ങുന്നതിന്​ മുമ്പ്​ ദേശീയഗാനം കേൾപ്പിക്കുന്നതിനിടെ സ്​ത്രീ ഉൾപ്പെടെയുള്ള ഏഴംഗ സംഘം ​െമാബൈലിൽ സെൽഫിയെടുക്കുകയായിരുന്നു.

ഇത്​ മ​​റ്റൊരു സംഘം ചോദ്യം ചെയ്​തതോടെ സംഘർഷമുണ്ടാവുകയും ​പൊലീസ്​ സ്​ഥലത്തെത്തി ദേശീയഗാനത്തെ അപമാനിച്ചതിന്​ കേസെടുക്കുകയുമായിരുന്നു. നേര​ത്തെ രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിർബന്ധമായി കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ്​ നിൽക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.