09:11 am 12/12/2016
ശ്രീകുമാര്‍ ഉണ്ണിത്താന്

ന്യൂ യോര്‍ക്ക്: 2018 നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ രെജിസ്ട്രേഷന് കമ്മറ്റി ചെയര്മാന് ആയി മോഡി ജേക്കബിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും , സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഫിലാഡെല്‍ഫിയായിലെ കലാസാംസ്കാരിക, സാമൂഹിക രംഗങ്ങളില്‍ തിളങ്ങി നില്ക്കുന്ന മോഡി ജേക്കബ് പമ്പാ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്.
െ്രെടസ്റ്റേറ്റ് കേരള ഫോറം സെക്രട്ടറി ,സെന്‍ തോമസ് സീറോ മലബാര്‍ കാത്തോലിക് ചര്ച്ചു ഫിലാഡെല്‍ഫിയായുടെ ട്രസ്റ്റീ ,സീറോ മലബാര്‍ കാത്തോലിക്കോണ്ഗ്രസ് കണ്വെന്ഷന് ചെയര്മാന്,എക്യൂമെനിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡെല്‍ഫിയായുടെ സെക്രട്ടറി ട്രഷര്‍ എന്നീങ്ങനെ പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
. നോര്‍ത്ത് അമേരിക്കന്‍ മലയാളി യോഗങ്ങളില്‍ ഏറ്റവും വലുതും ശ്രേഷ്ഠവുമായ ഫൊക്കാന കണ്‍വെന്‍ഷന്റെ രെജിസ്ട്രേഷന് കമ്മറ്റി ചെയര്മാന് ആയ മോഡി ജേക്കബിനെ പമ്പാ അസോസിയേഷന്റെ പ്രവര്‍ത്തകര്‍ അഭിനന്ദനം അറിയിച്ചു.ഫൊക്കാന നേതൃത്വം തന്നിലേല്പിച്ച ഈ സ്ഥാനം അതിന്റേതായ ഉത്തരവാദിത്വത്തോടും കര്‍ത്തവ്യ ബോധത്തോടും കൂടി കാത്തു സൂക്ഷിക്കുമെന്നും 2018 കണ്വെന്ഷന് കണ്‍വെന്‍ഷനുകളുടെ ചരിത്രത്തിലെ തന്നെ ഒരു മഹാ സംഭവമാക്കി മാറ്റുമെന്നും അദ്ദേഹം ഫൊക്കാന നേതൃത്വത്തിന് ഉറപ്പു നല്കി. ജോണ്സന് & ജോണ്‍സണില്‍ ലാബ് ഇന്ഫോര്മാറ്റികിസ് മാനേജര്‍ ആയി ജോലി ചെയുന്നു അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അര്‍ഹതക്കുള്ള അംഗികാരം ആണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന മികവ് ഫൊക്കാന കണ്വെന്ഷന് മുതല്‍ക്കൂട്ടാകുമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
