അമേരിക്കന്‍ മലയാളിക്കു ക്രിസ്മസ് സമ്മാനമായി ഫ്‌ളവേളഴ്‌സ് ചാനല്‍ എത്തുന്നു

09:13 am 12/12/2016
Newsimg1_90432590
ചിക്കാഗോ: പ്രക്ഷേപണമാരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ചാനലുകളെ പിന്തള്ളി റേറ്റിംഗില്‍ രണ്ടാം സ്ഥനത്തെത്തിയ ഫ്‌ളവേഴ്‌സ് ചാനല്‍ അമേരിക്കയില്‍ സജീവമാകുന്നു. അമേരിക്കന്‍ മലയാളിക്കുള്ള ക്രിസ്മസ് സമ്മാനമായി ‘അമേരിക്ക ദിസ് വീക്ക്’ റൗണ്ട് അപ്പുമായാണ് ചാനല്‍ അമേരിക്കന്‍ മണ്ണില്‍ പദമൂന്നുന്നത്.

അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും മുന്നോട്ടുള്ള പ്രയാണത്തിന്റെ നാഴികകല്ലുകളും അടയാളപ്പെടുത്തുന്ന അമേരിക്ക ദിസ് വീക്ക് മറ്റു പ്രോഗ്രാമുകളില്‍ നിന്നു വ്യത്യസ്ഥതയും പുതുമയും പുലര്‍ത്തുന്നതായിരിക്കുമെന്നു ഫ്‌ളവേളഴ്‌സ് ടിവി യു.എസ്.എ സാരഥികള്‍ ഉറപ്പു പറയുന്നു.
മലയാളം ടി.വി. രംഗത്തെ പയനീയര്‍ എന്നോ തലതൊട്ടപ്പനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ശ്രീകണ്ടന്‍ നായരുടെ നേത്രുത്വത്തിലാണ് ഫ്‌ളവേളഴ്‌സ് ടി.വി രൂപം കൊണ്ടത്.

മികച്ച ഷോകളും സീരിയലുകളും അവതരണ ഭംഗിയുംബ്രുഹത്തായ സ്റ്റുഡിയോയുമൊക്കെ ഫ്‌ളവേളഴ്‌സ് ടി.വി.യെ വേറിട്ടതാക്കി. ഈ ജൈത്രയാത്രയില്‍അമേരിക്കന്‍ മലയാളികള്‍ക്കും പങ്കാളിത്തംഎന്ന ആശയത്തിലാണ് ഫ്‌ളവേളഴ്‌സ് ടി.വി യു.എസ്.എ രൂപവല്‍ക്കരിക്കുന്നത്.

ടി.വി. രംഗത്ത് കേരളത്തിലും അമേരിക്കയിലും വ്യക്തിമുദ്ര പതിപ്പിച്ച ബിജു സഖറിയയുടെ നേത്രുത്വത്തില്‍ ഒരു പറ്റം അമേരിക്കന്‍ മലയാളികളാണ് ഫ്‌ളവേളഴ്‌സ് ടി.വി യു.എസ്.എ യ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ചിക്കാഗോ കേന്ദ്രമായി വിവിധ നഗരങ്ങളില്‍ പ്രതിനിധികളും സ്റ്റുഡിയോയുമായി ഫ്‌ളവേളഴ്‌സ് മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ യുണെറ്റഡ് മീഡിയ, യപ്പ് ടിവി തുടങ്ങിയ ഐപിടിവി പ്ലാറ്റ്‌ഫോമിലുടെ ഫ്‌ളവേളഴ്‌സ് ചാനല്‍ ലഭ്യമാണ്. വൈകാതെ ഡിഷ് നെറ്റ് വര്‍ക്കിലും മറ്റും ടി.വി. ലഭ്യമാക്കന്‍ ശ്രമിക്കുന്നു.
വാര്‍ത്തകള്‍ക്കും പരസ്യത്തിനു ബന്ധപ്പെടുക: ബിജു സഖറിയ (847 630 6462).